തിരുവനന്തപുരം:ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കത്തിൽ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ ഹിതപരിശോധനയെന്ന എന്ന യാക്കോബായ വിഭാഗത്തിന്‍റെ നിർദേശം തള്ളി ഓർത്തഡോക്‌സ് സഭാനേതൃത്വം. സുപ്രീം കോടതി വിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള പ്രശ്നപരിഹാരമേ പാടുള്ളൂ എന്ന നിലപാട് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. കോടതി വിധി നടപ്പാക്കണം. അതിനോടു യോജിക്കാൻ സാധിക്കാത്തവർക്ക് പിരിഞ്ഞു പോകാം. യാക്കോബായ വിഭാഗവുമായി ഒരുമിച്ചുള്ള ചർച്ചയ്ക്ക് തയാറാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. മുന്നോട്ട് വച്ച ആശയങ്ങളോട് മുഖ്യമന്ത്രി അനുഭാവപൂര്‍ണമായാണ് പ്രതികരിച്ചതെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതികരിച്ചു. സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, തോമസ് മാർ അത്തനാസിയോസ് എന്നിവരാണ് ഓർത്തഡോക്‌സ് സഭയെ പ്രതിനിധികരിച്ച് പങ്കെടുത്തത്. രാവിലെ യാക്കോബായ സഭ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
കോടതിവിധിയില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം - മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ച നടത്തി. രാവിലെ യാക്കോബായ സഭ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
കോടതിവിധിയില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
Last Updated : Sep 21, 2020, 5:59 PM IST