തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തിരിമറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മന്ത്രി കെ.ടി. ജലീലിന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.
മോഡറേഷന്‍ തിരിമറി: കെ.ടി ജലീലിനെതിരെ പ്രതിപക്ഷം - thiruvananthapuram latest news
ആസൂത്രിത നീക്കമാണ് മോഡറേഷൻ തിരിമറിയിൽ ഉണ്ടായത്. നിരവധി തവണ മാർക്ക് തിരുത്തി നൽകി. വലിയ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റോജി എം.ജോൺ.
റോജി എം.ജോൺ എംഎല്‍എയാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്. ആസൂത്രിത നീക്കമാണ് മോഡറേഷൻ തിരിമറിയിൽ ഉണ്ടായത്. നിരവധി തവണ മാർക്ക് തിരുത്തി നൽകി. വലിയ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റോജി എം.ജോൺ പറഞ്ഞു. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ മോഡറേഷൻ മാര്‍ക്ക് തിരുത്തിയെന്നാരോപണം.
2008 ൽ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് പരീക്ഷയിൽ ക്രമക്കേടിലൂടെ സി.പി.എം പ്രവർത്തകർ നുഴഞ്ഞു കയറിയെന്നും അവർ ഇന്നും പല തസ്‌തികകളിലും പണിയെടുക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. മന്ത്രിയുടെ മാർക്ക് ദാന മനുഷ്യത്വ സമീപനം കേരള സർവകലാശാലയുടെ നയമായി മാറി. യൂണിവേഴ്‌സിറ്റിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേരള സർവകലാശാല പാർട്ടി ഓഫീസായി മാറിയെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.