തിരുവനന്തപുരം :നിയമസഭയിലെ മൃഗീയ ഭൂരിപക്ഷത്തിൻ്റെ ധാർഷ്ട്യത്തിൽ പ്രതിപക്ഷത്തെ ശബ്ദം കൊണ്ട് അടിച്ചമർത്താൻ ഭരണപക്ഷം ശ്രമിക്കുന്നതായി വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിഷേധാത്മക സമീപനമാണ് ഭരണപക്ഷത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഭരണപക്ഷത്ത് നിരവധി സ്‌പീക്കര്‍മാര്‍' ; പ്രതിപക്ഷത്തെ തടസപ്പെടുത്താൻ ചിലർ ക്വട്ടേഷനെടുത്താണ് വരുന്നതെന്ന് വി.ഡി സതീശന്‍ - ഭരണപക്ഷത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ്
സഭയിൽ പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് വി.ഡി.സതീശൻ
ഭൂരിപക്ഷത്തിൻ്റെ ധാർഷ്ട്യത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു; വി.ഡി.സതീശൻ
ALSO READ:'അമിത ആശങ്ക വേണ്ട'; യുക്രൈനില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരികെയെത്തിക്കുമെന്ന് നോർക്ക
കേരള നിയമസഭയ്ക്ക് യോജിക്കാത്ത സമീപനമാണിത്. പ്രതിപക്ഷത്തെ തടസപ്പെടുത്താൻ ചിലർ ക്വട്ടേഷനെടുത്താണ് സഭയിൽ വരുന്നത്. ഭരണപക്ഷത്ത് നിരവധി സ്‌പീക്കർമാരുള്ള അവസ്ഥയാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനം മുഖ്യമന്ത്രി നിയന്ത്രിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Last Updated : Feb 24, 2022, 10:46 PM IST
TAGGED:
എൽഡിഎഫിനെതിരെ വിഡി സതീശൻ