കേരളം

kerala

ETV Bharat / city

'ഗവർണറും സർക്കാരും ഒത്തുകളിക്കുന്നു' ; ആരോപണവുമായി പ്രതിപക്ഷ നേതാവ്

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ അവസാന നിമിഷമാണ് വഴങ്ങിയത്

vd satheesan allegation against governor  opposition leader against ldf govt  kerala assembly session latest  kerala governor policy declaration speech  സർക്കാരിനെതിരെ വിഡി സതീശന്‍  വിഡി സതീശന്‍ ആരോപണം  പ്രതിപക്ഷ നേതാവ് ഗവര്‍ണർ വിമര്‍ശനം  ഗവര്‍ണർ നയപ്രഖ്യാപനം  നിയമസഭ സമ്മേളനം
ഗവർണരും സർക്കാരും ഒത്തുകളിക്കുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ്

By

Published : Feb 17, 2022, 8:10 PM IST

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫെബ്രുവരി 18ന് നിയമസഭ സമ്മേളനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാനായി വിജ്ഞാപനം നീട്ടിക്കൊണ്ടുപോകുകയും ചെയ്‌തതിലൂടെ ഗവര്‍ണറും സര്‍ക്കാരും നിയമസഭയെ അവഹേളിച്ചെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

നാളെ (18.02.2022) ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ അവസാന നിമിഷമാണ് പ്രസംഗത്തില്‍ ഒപ്പിട്ടത്. വെള്ളിയാഴ്‌ച രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കേണ്ടതിനാല്‍ ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെ വെട്ടിലാക്കി.

മുള്‍മുനയില്‍ നിര്‍ത്തി ഗവർണർ

പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയെങ്കിലും ഗവര്‍ണറെ അനുനയിപ്പിക്കാനാകാതെ അദ്ദേഹത്തിന് രാജ്ഭവനില്‍ നിന്ന് മടങ്ങേണ്ടി വന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന് അര്‍ഹത നല്‍കുന്ന ഉത്തരവ് പിന്‍വലിച്ചാല്‍ മാത്രമേ ഒപ്പിടാനാകൂ എന്നതായിരുന്നു ഗവര്‍ണറുടെ ആദ്യ ഉപാധി.

തന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ചുകൊണ്ട് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇറക്കിയ ഉത്തരവ് പരസ്യപ്പെടുത്തിയതിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങി.

അനുനയ നീക്കത്തിനൊടുവില്‍ ഒപ്പിട്ടു

പിന്നാലെ പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ സര്‍ക്കാര്‍ മാറ്റി. പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങളുടെ പെന്‍ഷന്‍ കാര്യത്തില്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ച ഉപാധി ഗൗരവമായി കാണുമെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ഇതോടെയാണ് നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷം ഒപ്പിടുകയായിരുന്നു. പിന്നീട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഈ ഭാഗം വായിക്കാതെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ അവസാന നിമിഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

Also read: അനിശ്ചിതത്വം, അനുനയ ശ്രമം, ഒടുവില്‍ ഒപ്പിട്ട് ഗവര്‍ണര്‍; നടപടി പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ

ABOUT THE AUTHOR

...view details