കേരളം

kerala

ETV Bharat / city

മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍ - muttil tree felling vd satheesan news

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ധര്‍മ്മടം ബന്ധമെന്ന് വി.ഡി സതീശന്‍

മുട്ടില്‍ മരംമുറി കേസ് ധര്‍മ്മടം ബന്ധം വാര്‍ത്ത  വിഡി സതീശന്‍ പുതിയ വാര്‍ത്ത  മുട്ടില്‍ മരംമുറി മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്ത  പ്രതിപക്ഷ നേതാവ് പുതിയ വാര്‍ത്ത  മുട്ടില്‍ മരംമുറിക്കേസ് വിഡി സതീശന്‍ വാര്‍ത്ത  opposition leader news  vd satheesan latest news  muttil tree felling dharmadam controversy  muttil tree felling vd satheesan news  vd satheesan against cm news
മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

By

Published : Aug 25, 2021, 2:44 PM IST

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം.

മരം മുറിക്കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ധര്‍മ്മടം ബന്ധമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Read more: മുട്ടില്‍ മരംമുറി കേസ്: അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്

മരംമുറിക്കേസിലെ ഉദ്യോഗസ്ഥന് മരം മുറിച്ചവരുമായുള്ള ബന്ധം എന്താണ്. ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരെ എന്തുകൊണ്ട് വകുപ്പുതല നടപടി സ്വീകരിക്കുന്നില്ല.

സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details