കേരളം

kerala

ETV Bharat / city

സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി - പ്രതിപക്ഷം

പ്രതിപക്ഷത്തു നിന്നും എം.ഉമ്മര്‍ എം.എല്‍.എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ മഹത്വം കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സാധിച്ചില്ലെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Opposition  beleagured  Speaker P Sreerama Krishnan  സ്പീക്കര്‍  പി ശ്രീരാമ കൃഷ്ണന്‍  പ്രതിപക്ഷം  മന്ത്രിസഭായോഗം
സ്പീക്കറെ നീക്കണമമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി

By

Published : Jul 16, 2020, 4:39 PM IST

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തു നിന്നും എം.ഉമ്മര്‍ എം.എല്‍.എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ മഹത്വം കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സാധിച്ചില്ലെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സഭയ്ക്ക് അപകീര്‍ത്തികരമാണ്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും നിയമസഭയുടെ അന്തസിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

നിയമസഭയുടെ അന്തസും യശസും ഉയര്‍ത്തിപ്പിടിക്കുന്നതിന് ബാധ്യസ്ഥനായ സ്പീക്കര്‍ അദ്ദേഹത്തിന്‍റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്നാണ് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ പറയുന്നത്. ചട്ടപ്രകാരം സ്പീക്കര്‍ക്കെതിരെ 14 ദിവസം മുമ്പ് നല്‍കണമെന്നാണ്. ധനബില്‍ പാസാക്കാനായി ഈ മാസം 27 ഒരു ദിവസത്തേക്ക് സഭ ചേരുന്നുണ്ട്. ചട്ടപ്രകാരമുള്ള ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് ഈ പ്രമേയം പരിഗണിക്കാന്‍ സാധ്യതയില്ല. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് വരും ദിവസങ്ങളില്‍ നിയമസഭാ സെക്രട്ടറിക്ക് പ്രതിപക്ഷം നല്‍കും.

ABOUT THE AUTHOR

...view details