തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപനത്തില്‍ പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ച്
എതിര്‍പ്പുണ്ടെങ്കിലും വായിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
അതേസമയം നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു. നയപ്രഖ്യാപനം ബഹിഷ്കരിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ തടഞ്ഞു. ഗവർണർ വരുന്ന വഴിയിൽ പ്ലക്കാർഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.