തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍റെ പേരിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ യൂണിവേഴ്‌സിറ്റി അടുത്ത മാസം നിലവിൽ വരും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് കൊല്ലത്താണ് ഓപ്പൺ യൂണിവേഴ്‌സിറ്റി യാഥാർഥ്യമാകുന്നത്. സംസ്ഥാനത്തെ നാല് യൂണിവേഴ്‌സിറ്റികളുെട വിദൂര വിദ്യാഭ്യാസം സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം.
ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ഓപ്പൺ യൂണിവേഴ്‌സിറ്റി - ഓപ്പണ യൂണിവേഴ്‌സിറ്റി
കൊല്ലത്താണ് സംസ്ഥാനത്തെ ആദ്യ ഓപ്പൺ യൂണിവേഴ്‌സിറ്റി യാഥാർഥ്യമാകുന്നത്.
ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ഓപ്പൺ യൂണിവേഴ്‌സിറ്റി
ഏതെങ്കിലും കാരണത്താല്‍ കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ വരുന്നവർക്ക് അതു വരെ ചെയ്ത കോഴ്‌സിന്‍റെ അടിസ്ഥാനത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. പ്രമുഖരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകളും ലഭ്യമാകും. കോഴ്‌സ് പ്രവേശിക്കുന്നവർക്ക് സർക്കാർ, എയ്‌ഡഡ് കോളജുകളിലെ ലാബുകളും ഉപയോഗപ്പെടുത്താം. ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തനമാരംഭിക്കുന്നതോടെ വിദ്യാഭ്യാസത്തിന്‍റെ ജനകീയവത്കരണ രംഗത്തെ വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.