തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ കര്‍ണാടക സ്വദേശിക്ക് സഹായവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കർണാടക ബീജപ്പൂർ സ്വദേശിയായ ജാനകി തിരുവനന്തപുരത്തെ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയിൽ ട്രെയിനിങ്ങിന് എത്തിയതാണ്. ട്രെയിനിങ് പൂർത്തിയാക്കിയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനായില്ല.
ഉമ്മൻ ചാണ്ടി ഇടപെട്ടു; കർണാടക സ്വദേശി ജാനകി നാട്ടിലേക്ക് മടങ്ങി - oommen chandy news
ജാനകിയെ നാട്ടിലെത്തിക്കാൻ വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉമ്മൻ ചാണ്ടി ഒരുക്കി നല്‍കി.
ഇതിനിടെ താമസം ഉൾപ്പടെ ബുദ്ധിമുട്ടിലായായി. തുടർന്ന് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ ജിതയുടെ സഹായത്തോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിക്കുകയായിരുന്നു. ജാനകിയെ നാട്ടിലെത്തിക്കാൻ വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉമ്മൻ ചാണ്ടി ഒരുക്കി നല്‍കി. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരു വിമാനത്തിൽ ജാനകി നാട്ടിലേക്ക് മടങ്ങി. യാത്രയ്ക്ക് മുൻപ് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ എത്തി ജാനകി നന്ദി അറിയിച്ചു. ജാനകിക്ക് ബെംഗളൂരുവിൽ നിന്ന് ബീജപ്പൂരിലെ വീട്ടിൽ എത്താനുള്ള സൗകര്യവും ഉമ്മൻ ചാണ്ടി തന്നെ ഒരുക്കിയിട്ടുണ്ട്.