തിരുവനന്തപുരം:പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം ഏർപ്പെടുത്തിയ പി.പി.ഇ കിറ്റിന്‍റെ ചിലവ് സർക്കാർ വഹിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതിയ തീരുമാനം പ്രായോഗികമാണോയെന്ന് പരിശോധിക്കണം. കിറ്റ് ധരിക്കുന്നതിനും അഴിക്കുന്നതിനും ഗൾഫിലെയും കേരളത്തിലെയും വിമാനത്താവളങ്ങളിൽ സൗകര്യമുണ്ടോയെന്നും പരിശോധിക്കണം.
പ്രവാസികളുടെ പി.പി.ഇ കിറ്റിന്‍റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഉമ്മൻ ചാണ്ടി - Oommen chandi on ppe kit
കിറ്റ് ധരിക്കുന്നതിനും അഴിക്കുന്നതിനും ഗൾഫിലെയും കേരളത്തിലെയും വിമാനത്താവളങ്ങളിൽ സൗകര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു
ഉമ്മൻ ചാണ്ടി
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവാസി ലീഗ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.