തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ സംബന്ധിച്ച് തന്‍റെ നിര്‍ദേശങ്ങള്‍ കുറിച്ചെടുത്ത ഡയറി ഉയര്‍ത്തിക്കാട്ടിയുള്ള കെ.പി.സിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വാര്‍ത്താ സമ്മേളനം തെറ്റെന്ന് ഉമ്മന്‍ചാണ്ടി. ചിലര്‍ക്ക് ഈ നടപടി ശരിയാണെന്ന് തോന്നാം. തന്‍റെ അഭിപ്രായത്തില്‍ ഈ നടപടി തെറ്റാണ്.
പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. അപൂര്‍ണമായ ചര്‍ച്ചകളാണ് നടന്നത്. പ്രഥാമിക ചര്‍ച്ചയില്‍ ഡി.സി.സി പ്രസിഡന്‍റുമാരായി പരിഗണിക്കേണ്ടവരുടെ പാനലാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ഒന്നിലധികം പേരുകള്‍ നല്‍കിയത്. പിന്നീട് കാണാം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് കൂടിയാലോചനകള്‍ നടന്നിട്ടില്ല.
ഡയറി ഉയര്‍ത്തിക്കാട്ടിയ കെ.സുധാകരന്‍റെ നടപടി തെറ്റ്; ഉമ്മന്‍ചാണ്ടി താന്‍ അടക്കമുള്ളവര്‍ നേതൃനിരയിലിരുന്നപ്പോള്‍ പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകാന്‍ ശ്രമിക്കാറുണ്ടായിരുന്നു. പ്രത്യഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഉണ്ടായതു പോലുളള പ്രശ്‌നങ്ങളുണ്ടാകാത്തതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് ആവശ്യമായ ചര്‍ച്ചകള്‍ നടക്കാതെയാണ് പട്ടിക വന്നതെന്നാണ് ഉമ്മന്‍ചാണ്ടി വിമര്‍ശനം ഉന്നയിച്ചത്. ചര്‍ച്ചകള്‍ നടന്നുവെന്ന് ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ച പേരുകള്‍ കുറിച്ചെടുത്ത ഡയറികുറിപ്പ് ഉയര്‍ത്തിക്കാട്ടി സുധാകരന്‍ മറുപടി നൽകുകയും ചെയ്തു.
Also read: എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് പാർട്ടി വിട്ടു