കേരളം

kerala

ETV Bharat / city

ഇന്ധന വിലവര്‍ധന: ജനങ്ങളോടുള്ള ക്രൂരവിനോദം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി - oil price additional tax oommen chandi news

ഇന്ധനവിലയുടെ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി ഈടാക്കുന്നതിനെ വിമര്‍ശിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ പകൽകൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ധന വിലവര്‍ധന ഉമ്മന്‍ചാണ്ടി വാര്‍ത്ത  ഇന്ധന വില അധിക നികുതി ഉമ്മന്‍ചാണ്ടി വാര്‍ത്ത  ഇന്ധനവില സര്‍ക്കാരുകള്‍ ക്രൂരവിനോദം വാര്‍ത്ത  ഉമ്മന്‍ചാണ്ടി ഇന്ധന വിലവര്‍ധന വാര്‍ത്ത  ഇന്ധന വിലവര്‍ധന കോണ്‍ഗ്രസ് പ്രതിഷേധം വാര്‍ത്ത  fuel price oommen chandi news  oommen chandi urges govt forgo additional tax news  oil price additional tax oommen chandi news  fuel price congress protest latest news
ഇന്ധന വിലവര്‍ധന: ജനങ്ങളോടുള്ള ക്രൂരവിനോദം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി

By

Published : Jun 11, 2021, 12:55 PM IST

തിരുവനന്തപുരം: പെട്രോളിന്‍റെ അധികനികുതി വേണ്ടെന്നുവെച്ച് സംസ്ഥാന സർക്കാർ ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ ക്രൂഡോയിൽ വിലവർധന ഉണ്ടായിരുന്ന കാലത്ത് പോലും വേണ്ടെന്ന്‌ വെച്ചത് 618 കോടിയാണ്. ക്രൂഡ് ഓയില്‍ വില വർധന ഇല്ലാത്ത കാലത്ത് ഇന്ധനവിലയുടെ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി ഈടാക്കുന്നത് രാജ്യത്തെ മുൻപ് ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ്.

ഇന്ധന വിലവര്‍ധന: ജനങ്ങളോടുള്ള ക്രൂരവിനോദം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി

സര്‍ക്കാരുകളുടെ പകൽകൊള്ള അവസാനിപ്പിക്കണം. കൊവിഡ് കാലത്ത് വീർപ്പുമുട്ടുന്ന ജനങ്ങളോടുള്ള സർക്കാരുകളുടെ ക്രൂരവിനോദമാണിതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. എഐസിസി ആഹ്വാന പ്രകാരം ഇന്ധനവില വർധനവിനെതിരെ പെട്രോൾ പമ്പുകളിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

For All Latest Updates

ABOUT THE AUTHOR

...view details