തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വിക്ടേഴ്സ് ചാനൽ തുടങ്ങിയപ്പോൾ എതിർത്ത ഇടതുപക്ഷത്തിന് ഇപ്പോൾ സ്കൂൾ തുറന്നുവെന്ന് അഭിമാനപൂർവം പറയാൻ വിക്ടേഴ്സിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാൻ എൽഡിഎഫിന് പതിനാല് വർഷവും കൊറോണയും വേണ്ടിവന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രാധാന്യം തിരിച്ചറിഞ്ഞ് വിക്ടേഴ്സിനെ വ്യാപകമായി ഉപയോഗിക്കാൻ തീരുമാനിച്ച സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിക്ടേഴ്സ് ചാനലിനെ എതിര്‍ത്ത ഇടതുപക്ഷം ഇപ്പോള്‍ ചാനലിനെ തന്നെ ആശ്രയിക്കുന്നു: ഉമ്മന്‍ ചാണ്ടി
2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് വിക്‌ടേഴ്‌സ് ചാനല്‍ ആരംഭിച്ചത്.
2004ലാണ് ഐഎസ്ആർഒ വിദ്യാഭ്യാസത്തിനു മാത്രമായി എഡ്യുസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടടുത്ത വർഷംതന്നെ ഇന്ത്യയിൽ ആദ്യമായി രൂപംകൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്സ്. എസ്എസ്എൽസിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉൾപ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ആക്കി ഉയർത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുവെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.