കേരളം

kerala

ETV Bharat / city

Online OP | ഇനി ക്യൂ നിന്ന് വലയണ്ട ; വീട്ടിലിരുന്നും ഒ.പി ടിക്കറ്റെടുക്കാം - e governance services

ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (eHEALTH web portal) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ മുന്‍കൂട്ടിയുള്ള അപ്പോയിന്‍റ്‌മെന്‍റ് (appointment) എടുക്കാന്‍ സാധിക്കും

online op system  ONLINE OP SYSTEM IN KERALA  Kerala health department  വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം  ആശുപത്രികളിലെ ഒ.പി സംവിധാനം  സർക്കാർ ആശുപത്രികളിൽ ഒ.പി സംവിധാനം  ആരോഗ്യ വകുപ്പ്  eHEALTH web portal  Kerala Health department
ഇനി ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം

By

Published : Nov 22, 2021, 6:01 PM IST

തിരുവനന്തപുരം :സര്‍ക്കാര്‍ ആശുപത്രികളില്‍ (Government Hospitals) ഒപി (O.P) ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. ഓണ്‍ലൈന്‍ വഴി ഒപി ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ് (Health department). ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ (e governance services) നല്‍കുന്നതിനായി വകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (eHEALTH web portal) വഴിയാണ് ഇത് സാധ്യമാവുക.

ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളില്‍ മുന്‍കൂട്ടി അപ്പോയിന്‍റ്‌മെന്‍റ് എടുക്കാനാകും. 300ല്‍ പരം ആശുപത്രികളില്‍ ഈ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്‍റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയിന്‍റ്‌മെന്‍റ് അതുപോലെ തുടരും.

ഒരാളിന്‍റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും ഈ വെബ്പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ സേവനങ്ങള്‍, ചികിത്സാസമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലെയുള്ള റഫറല്‍ ആശുപത്രികളിലേക്ക് പക്ഷേ റഫറന്‍സ് ആവശ്യമാണ്.

യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കുന്നത് എങ്ങനെ ?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്‌ത നമ്പരില്‍ ഒടിപി വരും. ഇത് നല്‍കിയാല്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തിയ്യതിയിലേക്കും സമയത്തും അപ്പോയിന്‍റ്‌മെന്‍റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയിന്‍റ്‌മെന്‍റ് എടുക്കാം ?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത ശേഷം ന്യൂ അപ്പോയിന്‍റ്‌മെന്‍റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്‍റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് തിയ്യതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും.

രോഗികള്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്‍റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാലും മതിയാകും.

സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കുന്നതില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമ്പോള്‍ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഈ സംവിധാനം സഹായകരമാകും.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Read more:E Health Kerala| 50 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം

ABOUT THE AUTHOR

...view details