കേരളം

kerala

ETV Bharat / city

ഓണമൊരുക്കാൻ ജയില്‍ ചന്ത; സംഗതി സൂപ്പർ ഹിറ്റാണ് - കേരള പൊലീസ്

ജില്ലയിലെ വിവിധ ജയിലുകളില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികള്‍ , അന്തേവാസികള്‍ തന്നെ നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഉപ്പേരി, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് പൂരാട ചന്തയില്‍ ഒരുക്കിയിരുന്നത്.

സൂപ്പർ ഹിറ്റായി പൂജപ്പുര ജയിലിലെ പൂരാട ചന്ത

By

Published : Sep 9, 2019, 4:50 PM IST

Updated : Sep 9, 2019, 6:33 PM IST

തിരുവനന്തപുരം: പച്ചക്കറികള്‍ അടക്കമുള്ള ജയില്‍ ഉല്പന്നങ്ങളുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച പൂരാട ചന്തയില്‍ വന്‍ ജനത്തിരക്ക്. ജയിലിലെ അന്തേവാസികള്‍ വിളയിച്ച പച്ചക്കറികള്‍ക്കും മറ്റ് ഉല്പന്നങ്ങള്‍ക്കും വൻ ഡിമാൻന്‍റാണ്.

ഓണമൊരുക്കാൻ ജയില്‍ ചന്ത; സംഗതി സൂപ്പർ ഹിറ്റാണ്
ജില്ലയിലെ വിവിധ ജയിലുകളില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികള്‍ , അന്തേവാസികള്‍ തന്നെ നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഉപ്പേരി, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് ചന്തയില്‍ ഒരുക്കിയിരുന്നത്. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങൾ ലഭിക്കുമെന്നതും ആവശ്യക്കാരുടെ എണ്ണം കൂടാൻ കാരണമായി. ജയില്‍ വകുപ്പ് മേധാവി ഋഷി രാജ് സിങ് ചന്ത ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയില്‍ നല്ല സാധനങ്ങള്‍ കിട്ടിയതിന്‍റെ സന്തോഷം വാങ്ങാനെത്തിയവരും പങ്കുവച്ചു.പൂരാട ചന്തയോട് അനുബന്ധിച്ച് ജയില്‍ അന്തേവാസികളുടെ വിവിധ പരിപാടികളും നടന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്‍റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച് പൂരാടത്തിനും ഉത്രാടത്തിനും വിപണന മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Last Updated : Sep 9, 2019, 6:33 PM IST

ABOUT THE AUTHOR

...view details