തിരുവനന്തപുരം:കടലിന് അടിത്തട്ടിലൂടെ യാത്ര ചെയ്യാൻ സാധാരണക്കാര്‍ക്കും അവസരം. കോവളം ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സാണ് ഇതിനായുള്ള അവസരം ഒരുക്കുന്നത്. ഡൈവ് മാസ്റ്റര്‍മാരായ സജുവും ആകാശും സുഹൃത്തായ ലാലുവിനോടൊപ്പം ചേര്‍ന്നാണ് പുതുസംരംഭം ആരംഭിച്ചത്. സ്‌കൂബ രംഗത്തെ വിവിധ കോഴ്‌സുകള്‍ കുറഞ്ഞ ചെലവില്‍ ഇവരുടെ നേതൃത്വത്തില്‍ പഠിക്കാം.
കടലിനടിയിലെ വിസ്‌മയം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; കോവളത്ത് സ്‌കൂബ ഡൈവിങുമായി ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സ് - കോവളത്ത് സ്‌കൂബ ഡൈവിങുമായി ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സ്
സ്‌കൂബ ഡൈവിങ് ആസ്വദിക്കുന്നതിനൊപ്പം സ്‌കൂബ ഡൈവിങിന്‍റെ വിവിധ കോഴ്‌സുകൾ കുറഞ്ഞ ചെലവിൽ പഠിക്കുന്നതിനും ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സിൽ അവസരമൊരുക്കുന്നുണ്ട്
കടലിനടിയിലെ വിസ്‌മയം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; കോവളത്ത് സ്‌കൂബ ഡൈവിങുമായി ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സ്
അന്താരാഷ്‌ട്ര സ്‌കൂബ ഡൈവിങ് പരിശീലന സംഘടനയായ പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്‌ട്രക്‌ടേഴ്‌സ് നിഷ്‌കർഷിക്കുന്ന വിവിധ കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ധാരാളം തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ഇതെന്ന് ഇവര്‍ പറയുന്നു.
കടലിന് അടിയില്‍ പെട്ടാല്‍ ആംഗ്യഭാഷയടക്കം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സ്ഥാപനം നല്‍കും. കാല്‍ നൂറ്റാണ്ടിലേറെ ഈ രംഗത്ത് പ്രവര്‍ത്തിച്ച സിക്കന്ദര്‍ ഹുസൈനാണ് ഡൈവിങ് ഇൻസ്‌ട്രക്‌ടര്‍.