കേരളം

kerala

ETV Bharat / city

പ്രവാസികളില്‍ ഭൂരിഭാഗവും മടങ്ങി; തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് പദ്ധതി ആവിഷ്‌കരിച്ചതായി നോർക്ക

ജോലി നഷ്‌ടപ്പെട്ട് നാട്ടിലെത്തിയ 3500 തൊഴിലന്വേഷകര്‍ നോര്‍ക്കയുടെ സ്‌കില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.

നോര്‍ക്ക  ഡോ. കെ. ഇളങ്കോവന്‍  കൊവിഡ്  നോര്‍ക്ക റൂട്ട്സ്  കുടുംബശ്രീ  നോര്‍ക്ക  Norka pravasi  പ്രവാസി  Norka  Norka says most of the expatriates who came home have returned
പ്രവാസികളില്‍ ഭൂരിഭാഗവും മടങ്ങി; തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി പദ്ധതി ആവിഷ്‌കരിച്ചതായി നോർക്ക

By

Published : Oct 9, 2021, 3:35 PM IST

Updated : Oct 9, 2021, 3:49 PM IST

തിരുവനന്തപുരം : കൊവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികളില്‍ ഭൂരിഭാഗവും തിരിച്ചുപോയെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1731050 പേരാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നും അതിനു ശേഷമുള്ള കാലയളവില്‍ 3171084 പേര്‍ വിദേശത്തേയ്ക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളില്‍ ഭൂരിഭാഗവും മടങ്ങി; തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി പദ്ധതി ആവിഷ്‌കരിച്ചതായി നോർക്ക

അതേസമയം നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി നോര്‍ക്കയുടെ സഹായത്തോടെ മൂന്നു പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇളങ്കോവന്‍ അറിയിച്ചു. കുടുംബശ്രീ വഴി രണ്ടു ലക്ഷം വരെ പ്രവാസികള്‍ക്ക് പലിശരഹിത വായ്‌പ നല്‍കും. കേരള ബാങ്കും മറ്റ് സഹകരണ സംഘങ്ങളും വഴി കുറഞ്ഞ പലിശയ്ക്ക് കാലതാമസമില്ലാതെ രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ വായ്‌പ അനുവദിക്കും.

ALSO READ :സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെ.എസ്.ഐ.ഡി.സി വഴി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ അഞ്ചു ലക്ഷം മുതല്‍ രണ്ടു കോടി വരെ ലോണ്‍ നല്‍കും. ഈ ലോണിന്‍റെ എട്ടു ശതമാനം പലിശയില്‍ ആദ്യ മൂന്നു വര്‍ഷം 3.5 ശതമാനം പലിശ സര്‍ക്കാര്‍ നല്‍കുമെന്നും നോര്‍ക്ക അറിയിച്ചു. അതേസമയം ജോലി നഷ്‌ടപ്പെട്ട് നാട്ടിലെത്തിയ 3500 തൊഴിലന്വേഷകര്‍ നോര്‍ക്കയുടെ സ്‌കില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇളങ്കോവന്‍ പറഞ്ഞു.

Last Updated : Oct 9, 2021, 3:49 PM IST

ABOUT THE AUTHOR

...view details