കേരളം

kerala

ETV Bharat / city

പ്രവാസി സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

കൊവിഡില്‍ തൊഴില്‍ രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ചതാണ് പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതി.

NORKA  നോര്‍ക്ക  നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതി  NORKA-Expatriate Security Entrepreneurship Assistance Scheme  NORKA-Expatriate Security  കൊവിഡ്  പ്രവാസി  മുഖ്യമന്ത്രി  പിണറായി വിജയൻ
നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By

Published : Aug 26, 2021, 10:03 PM IST

തിരുവനന്തപുരം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്കായുള്ള നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുതരം വായ്‌പയാണ് നോർക്ക ഏർപ്പെടുത്തുന്നത്. കുടുംബശ്രീ, കെ.എസ്‌.ഐ.ഡി.സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.

സൂക്ഷ്മ സംരംഭങ്ങൾക്കായി കുടുംബശ്രീയുമായി സഹകരിച്ച് പ്രവാസി ഭദ്രത പേൾ പദ്ധതിയിലുൾപ്പെടുത്തി 2 ലക്ഷം രൂപ വരെ വായ്‌പ നൽകും. രണ്ടുവർഷം വരെ പലിശരഹിതമായാണ് ഈ വായ്‌പ നൽകുന്നത്.

ALSO READ:ഐസിയു, വെന്‍റിലേറ്റർ പ്രതിസന്ധിയില്ല, അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് വീണ ജോർജ്

കെ.എസ്‌.ഐ.ഡി.സിയുമായി സഹകരിച്ച് 25 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ വായ്‌പ നൽകുന്നതാണ് അടുത്ത പദ്ധതി.

പ്രവാസി ഭദ്രത മെഗാ പദ്ധതി പ്രകാരമാണ് ഇത്. പലിശ സബ്‌സിഡി ഈ വായ്‌പയ്‌ക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details