തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാവിലെ ഒമ്പത് മണി മുതൽ പത്രികളുടെ സൂക്ഷ്മ പരിശോധന ആരംഭിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂക്ഷ്മ പരിശോധന വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്‍റ്, നിർദേശകൻ, സ്ഥാനർഥി എഴുതി നൽകുന്ന ഒരാൾ എന്നിവർക്ക് വരണാധികാരിയുടെ മുറിയിൽ പ്രവേശിക്കാം.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കായി ഒന്നര ലക്ഷത്തിലധികം പത്രികകളാണ് ലഭിച്ചത്.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കായി ഒന്നര ലക്ഷത്തിലധികം പത്രികകളാണ് ലഭിച്ചത്. സംസ്ഥാനത്തെ 15962 വാർഡുകളിലേക്കായി 1,13047 പത്രികകളാണ് സമർപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 11,980 എണ്ണവും, ജില്ല പഞ്ചായത്തുകളിലേക്ക് 1,833, പത്രികകളും ലഭിച്ചു.
19526 നാമനിർദേശ പത്രികകൾ മുൻസിപ്പാലിറ്റികളിലേക്കും ആറ് കോർപ്പറേഷനുകളിലായി 3758 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. വരുന്ന തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും.