തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് ഇത്തവണ ഉണ്ടാകില്ല. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം 10000 രൂപ അടുത്തമാസം ഏഴിന് മുമ്പ് കൊടുത്ത് തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ആര്‍ഭാടം ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; സാലറി ചലഞ്ച് ഇല്ല - ആര്‍ഭാടം
പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പ് കൊടുത്ത് തീര്‍ക്കാനും യോഗം തീരുമാനിച്ചു
പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും, ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ പട്ടിക ഉണ്ടാക്കുക. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ മാനദണ്ഡമനുസരിച്ച് ഇത്തവണയും ബോണസ് നല്‍കും. എന്നാല്‍ ഉത്സവ ബത്ത സംബന്ധിച്ച് തീരുമാനമായില്ല.
ദേശീയ ഗെയിംസില്‍ പങ്കെടുത്ത് കേരളത്തിന് വേണ്ടി സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ എല്ലാ കായിക താരങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. ഇതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.