കേരളം

kerala

ETV Bharat / city

ബുക്കിങ് വേണ്ട, വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ കുത്തിവയ്പ്പ് എടുക്കാം

ബുക്കിങ് രീതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുള്ളതിനാല്‍

വാക്‌സിനേഷന്‍  വാക്‌സിനേഷന്‍ വാര്‍ത്ത  വാക്‌സിനേഷന്‍ ബുക്കിങ് വാര്‍ത്ത  വാക്‌സിനേഷന്‍ ബുക്കിങ്  വീണ ജോര്‍ജ് വാര്‍ത്ത  ആരോഗ്യ മന്ത്രി വാര്‍ത്ത  കേരളം വാക്‌സിനേഷന്‍ വാര്‍ത്ത  vaccination news  kerala vaccination news  vaccination booking news  veena george news  health minister news
ബുക്കിങ്ങ് വേണ്ട, വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ വാക്‌സിന്‍ എടുക്കാം

By

Published : Oct 6, 2021, 7:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് ബുക്കിങ് ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ്. 18 വയസിന് മുകളിലുള്ളവര്‍ക്ക് വിതരണ കേന്ദ്രത്തിലെത്തി കുത്തിവയ്‌പ്പെടുക്കാം. ആവശ്യത്തിന് ഡോസ് സ്റ്റോക്കുള്ളതിനാലാണ് ബുക്കിങ് രീതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1200 ഓളം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്ക് കുറവാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്‌സിനേഷന്‍റെ കണക്കെടുത്താല്‍ ഒന്നും രണ്ടും ചേര്‍ത്ത് ആകെ 5,65,432 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 1,28,997 പേര്‍ മാത്രമാണ് ആദ്യ കുത്തിവയ്‌പ്പെടുത്തത്.

ആദ്യ ഡോസ്‌ എടുക്കാനുള്ളത് എട്ടര ലക്ഷത്തോളം പേര്‍

വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേര്‍ക്ക് (1,14,40,770) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,62,91,077 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

കേന്ദ്രത്തിന്‍റെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം പതിനെട്ടര ലക്ഷത്തോളം പേരാണ് കുത്തിവയ്‌പ്പെടുക്കാനുള്ളത്. അതില്‍ തന്നെ കൊവിഡ് ബാധിച്ച 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. നിലവില്‍ എട്ടര ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് എടുക്കാനുള്ളത്.

വാക്‌സിനേഷന്‍ കൊവിഡ് സാധ്യത കുറയ്ക്കുന്നു

വാക്‌സിനേഷന്‍ കൊവിഡ് വരാനുള്ള സാധ്യത കുറയ്ക്കുകയും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതുവരെ 1,22,407 കൊവിഡ് കേസുകളില്‍ 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്‌ചയില്‍ യഥാക്രമം 12, 12, 24, 10, 8, 13 ശതമാനം വീതം കുറഞ്ഞു.

വിമുഖത പാടില്ല

വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു. കുറച്ചുപേര്‍ വാക്‌സിന്‍ എടുക്കാതെ വിമുഖത കാണിച്ച് മാറി നില്‍ക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി കുത്തിവയ്‌പ്പ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Also read: സംസ്ഥാനത്ത് 12,616 പേര്‍ക്ക് കൂടി COVID 19 ; 134 മരണം

ABOUT THE AUTHOR

...view details