കേരളം

kerala

ETV Bharat / city

കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു ഫീസ് ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

കഴിഞ്ഞ അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡ് സ്‌കൂളുകളിൽ പ്ലസ് ടു പഠിച്ചവരിൽ നിന്നാണ് ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ വാങ്ങേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്

no fees for plus two students  education department in kerala  പ്ലസ് ടു പരീക്ഷ ഫലം  Plus two exam result  പ്ലസ് ടുക്കാർക്ക് ഫീസില്ല
കഴിഞ്ഞ വർഷം പ്ലസ് ടു പഠിച്ചവരിൽ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസവകുപ്പ്

By

Published : Sep 3, 2021, 9:49 AM IST

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തിൽ സർക്കാർ, എയ്‌ഡ് സ്‌കൂളുകളിൽ പ്ലസ് ടു പഠിച്ചവരിൽ നിന്ന് ഫീസ് ഈടാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവയാണ് ഒഴിവാക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ മുഴുവൻ അടഞ്ഞുകിടന്നതിനാലാണ് ഫീസ് ഒഴിവാക്കുന്നത്. ടിസി വാങ്ങാൻ ഇപ്പോൾ സ്‌കൂളുകളിൽ എത്തുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നതായുള്ള പരാതിയുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.

Also read: സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

ABOUT THE AUTHOR

...view details