തിരുവനന്തപുരം : പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന് സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അൺ എയ്‌ഡഡ് സ്‌കൂളുകളിൽ അധിക സീറ്റുകൾ അനുവദിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലാണ്.
സ്‌കൂൾ മാനേജ്മെന്‍റുകളുടെ അപേക്ഷ കൂടി പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രശ്‌നങ്ങൾ പരിഹരിക്കും.
ഹയർസെക്കൻഡറിയിൽ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി READ MORE:ഈ അധ്യയന വർഷം പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ ഇല്ല
ക്ലാസുകൾ തുടങ്ങുമ്പോൾ ഒരിടത്തും സീറ്റുകൾ ഒഴിഞ്ഞുകിടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ അലോട്ട്മെന്‍റുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രവേശന നടപടികൾ വിലയിരുത്താൻ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രവേശന നടപടികൾ സുഗമമായി നടക്കുകയാണെന്നും തുടക്കത്തിലുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു.