കേരളം

kerala

കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ

By

Published : Jun 2, 2021, 10:38 AM IST

Updated : Jun 2, 2021, 12:32 PM IST

niyamasabha live  നിയമസഭ സമ്മേളനം  covid news  കൊവിഡ് വാർത്തകള്‍
നിയമസഭ

11:41 June 02

ദേവികുളം എംഎൽഎയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ്

ദേവികുളം എം.എൽ.എ എ.രാജയുടെ സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സഭാ സമ്മേളനം ആരംഭിച്ചത് മുതൽ അദ്ദേഹം ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്തതു വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 രൂപ വീതം ഈടാക്കണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജ രേഖപ്പെടുത്തിയ വോട്ട്  അസാധുവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ആർ. സുഗതൻ, ഉമേഷ് ചള്ളിയൽ എന്നിവർ മുൻപ് ചട്ടപ്രകാരമല്ലാതെ പ്രതിജ്ഞ എടുക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിട്ടുണ്ട്. ഉമേഷ് ചള്ളിയൽ പിഴ ഒടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പിന്നീട് റൂളിംഗ് നൽകാമെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു

11:11 June 02

കൊവിഡ് വാക്സിൻ സൗജ്യമാക്കണം; പ്രമേയം സഭ പാസാക്കി

കൊവിഡ് വാക്സിൻ  സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ ഐകകണ്ഠേന കേന്ദ്രത്തോടാവശ്യപ്പെട്ടു. ചട്ടം 116 പ്രകാരം ആരോഗ്യ മന്ത്രി വീണ ജോർജ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കുകയായിരുന്നു. മുൻ കാലങ്ങളിൽ മഹാമാരിയെ പിന്തുണയ്ക്കാനുള്ള വാക്സിനുകൾ സൗജന്യമായി നൽകിയിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ കേന്ദ്രം നിർദ്ദേശിക്കുന്നത് പ്രതിഷേധാർഹമാണ്. സംസ്ഥാനങ്ങൾ പ്രത്യേകമായി വാക്സിൻ വാങ്ങുന്നതിനു പകരം കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ വാക്സിൻ വാങ്ങണം. വാക്സിൻ ഉൽപ്പാദനത്തിലെ കുറവും  ആവശ്യവും മുതലെടുത്ത് പരമാവധി സാമ്പത്തിക ചൂഷണം നടത്താനാണ് വാക്സിൻ ഉത്പാദന കമ്പനികൾ ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം സാർവത്രിക വാക്സിനേഷനാണെന്നും എല്ലാ ജനവിഭാഗങ്ങൾക്കും വാക്സിൻ ലഭ്യമാക്കണമെന്നും നിയമസഭ കേന്ദ്രത്തോടാവശ്യപ്പെട്ടു..

11:10 June 02

കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന്‍റെ പേരിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിലടിച്ചാൽ അരാഷ്ട്രീയ വാദം വളരും. മൂന്നാം വരവ് കുട്ടികളെ ബാധിക്കുമെന്നത് ആശങ്കപ്പെടുത്തുന്നുവെന്നും വി.ഡി സതീശൻ. കേരളത്തിൽ ഒരു കുട്ടിക്കും ജീവഹാനി ഉണ്ടാകാൻ പാടില്ല. മരണ നിരക്ക് കുറയ്ക്കുന്നത് അനുകൂല്യങ്ങൾക്ക് തടസമാണ്. ഇപ്പോൾ മരണ നിരക്ക് നിശ്ചയിക്കുന്നത് ഐസിഎംആർ ഗൈഡ് ലൈനിന് വിരുദ്ധം. നെഗറ്റീവായവർ കൊവിഡാനാന്തര ലക്ഷണങ്ങളിൽ മരിച്ചാൽ കൊവിഡ് മരണമായി കാണണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരണ സ്ഥിരീകരണ പ്രോട്ടോക്കോളും മരണാനന്തര ചടണ്ട് പ്രോട്ടോക്കോള്‍ പരിശോധിക്കണമെന്നും വി.ഡി സതീശൻ.

10:09 June 02

പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ക്രമാതീതമായി ഉയരുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതിയില്ല. എം.കെ.മുനീറാണ് നോട്ടീസ് നൽകിയത്. കൊവിസ് പ്രതിരോധത്തിൽ സർക്കാർ മികച്ച പ്രവർത്തനം നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സർക്കാരിനു കഴിഞ്ഞു. ജനസംഖ്യാനുപാതികമായി ജില്ലകൾക്ക് വാക്സിൻ വിതരണം ചെയ്യാനായി. മികച്ച പ്രതിരോധ പ്രവർത്തനമാണ് സർക്കാർ നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ വാക്സിൻ വിതരണം സംതുലിതമല്ലെന്ന് എം.കെ.മുനീർ ആരോപിച്ചു. ഒന്നാം വാക്സീൻ എടുത്തവർക്ക് രണ്ടാം വാക്സിൻ കാട്ടുന്നില്ല. മരണനിരക്ക് കുറച്ചു കാണിച്ച് കേരളം മുന്നിലാണെന്ന് വരുത്താനാണ് ശ്രമം. ഇതി മാറ്റം വേണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തിൽ കുട്ടികൾക്കും ബാധിക്കാമെന്നതിനാൽ മുഴുവൻ ആളുകളെയും വാക്സിനേറ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്നര വർഷത്തെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് മന്ത്രി വീണ ജോർജ്. കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിനെതിരായ മന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് മരണം സംബന്ധിച്ച ആരോപണം പ്രതിപക്ഷം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. മരണകാരണം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് തീരുമാനിക്കുന്നതെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

Last Updated : Jun 2, 2021, 12:32 PM IST

ABOUT THE AUTHOR

...view details