കേരളം

kerala

ETV Bharat / city

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു - ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

രാത്രി പത്ത് മണി മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു  Night curfew  കൊവിഡ് പ്രതിരോധം  പിണറായി വിജയന്‍  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  കൊവിഡ് പ്രതിരോധം
കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു

By

Published : Aug 28, 2021, 7:56 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറുമണിവരെയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാലാണ് രാത്രികാല കര്‍ഫ്യു ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഞായറാഴ്‌ചകളിലെ കര്‍ശന നിയന്ത്രണത്തിന് പുറമേയാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുക. ഞായറാഴ്‌ചകളില്‍ കര്‍ശന നിയന്ത്രണം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഞായറാഴ്‌ച പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധം പ്രവര്‍ത്തനം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ രാത്രി കര്‍ഫ്യു

ALSO READ:വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി

അതേസമയം കേരളത്തിൽ ശനിയാഴ്‌ച 31265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167497 പരിശോധനകളാണ് നടത്തിയത്. 24 മണിക്കൂറിനിടെ 153 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനമാണ് സ്ഥിരീകരിച്ചത്. 204896 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details