കേരളം

kerala

ETV Bharat / city

സി ആപ്റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന - nia raid c apt

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച ഖുര്‍ആന്‍ സി ആപ്റ്റിന്‍റെ വാഹനം ഉപയോഗിച്ച് വിതരണം ചെയ്തെന്ന മന്ത്രി കെ.ടി ജലീലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവം സമയത്തെ സി ആപ്റ്റ് ഡയറക്ടറില്‍ നിന്നും വിശദമായ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തും.

സി ആപ്റ്റില്‍ എന്‍ഐഎ  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി കെടി ജലീല്‍ ഖുര്‍ആന്‍  വട്ടിയൂര്‍കാവ് സി ആപ്റ്റ്  ഖുര്‍ആന്‍ വിവാദത്തില്‍ എന്‍ഐഎ  nia kt jaleel case  nia raid c apt  vattiyoorkkavu c apt
സി ആപ്റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന

By

Published : Sep 23, 2020, 12:28 PM IST

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച ഖുര്‍ആന്‍ സി ആപ്റ്റിന്‍റെ വാഹനത്തില്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി ജലീലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വട്ടിയൂര്‍കാവ് സി ആപ്റ്റില്‍ പരിശോധന നടത്തുന്നത്. സംഭവം സമയത്തെ സി ആപ്റ്റ് ഡയറക്ടറില്‍ നിന്നും വിശദമായ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തും.

വാഹനങ്ങളുടെ പുറത്തേക്കുള്ള സഞ്ചാരം സംബന്ധിച്ച ലോഗ് ബുക്ക് പരിശോധിക്കും. സി ആപ്റ്റിന്‍റെ വാഹനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പുസ്തകങ്ങളും ചോദ്യപ്പേപ്പര്‍ വിതരണത്തിനും മാത്രം ഉപയോഗിക്കേണ്ടവയാണ്. ഈ വാഹനങ്ങള്‍ ആരുടെ നിര്‍ദേശപ്രകാരമാണ് ഖുര്‍ആന്‍ കൊണ്ടു പോകുന്നതിന് ഉപയോഗിച്ചതെന്നും എവിടെയെല്ലാം ഈ വാഹനങ്ങള്‍ ഖുര്‍ആനുമായി പോയെന്നും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. ഇന്നലെയും എന്‍.ഐ.എ സംഘം സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു.

ABOUT THE AUTHOR

...view details