തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ബിഷപ്പ് ഡോക്‌ടർ വിൽസന്‍റ് സാമുവലിന്‍റെ പേര് ഉയർന്നു വന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ബിഷപ്പ് ഹൗസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ കേസിലെ പ്രതിയുമായോ വാദിയുമായോ തനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു മുൻ പരിചയവും ഇല്ലെന്നാണ് ബിഷപ്പ് ഹൗസിൽ നിന്ന് ലഭിച്ച വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നത്.
ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയുടെ ഭാഗമായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ബിഷപ്പുമായി നല്ല അടുപ്പമുണ്ടന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം.