തിരുവനന്തപുരം:സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും. അവിടെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സര്‍വകലാശാല ചട്ടങ്ങളെ അട്ടിമറിക്കുന്നതാണ് ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വിവാദ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
സര്‍വകലാശാല ഇടപെടല്‍; ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് - മാര്‍ക്ക് ദാന വിവാദം വാര്‍ത്തകള്‍
സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും. അവിടെ തീര്‍പ്പാക്കാന്‍ കഴിയാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്നുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാണ് മന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നത്
അദാലത്ത് സംബന്ധിച്ച വിശാദാംശങ്ങള്‍ എല്ലാ ദിവസവും മന്ത്രിയെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമെ പ്രൊ വൈസ് ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയു. ഈ ചട്ടമാണ് പ്രത്യേക ഉത്തരവിലൂടെ മന്ത്രി ലംഘിച്ചത്.
സര്‍വകലാശാലകളുടെ സ്വയം ഭരണത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ജലീല്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടലിന്‍റെ തെളിവുകള്‍ പുറത്ത് വരുന്നത്. സങ്കേതിക സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നല്‍കിയ സംഭവത്തില്‍ മന്ത്രി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.