കേരളം

kerala

ETV Bharat / city

ഓഗസ്‌റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനത്തിന് അനുമതി - ട്രോളിങ് നിരോധനം

ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് മത്സ്യ ബന്ധനം അനുവദിക്കുക.

new policy in Fishing  മത്സ്യ ബന്ധനം  ട്രോളിങ് നിരോധനം  troawling news
ഓഗസ്‌റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനത്തിന് അനുമതി

By

Published : Jul 30, 2020, 7:37 PM IST

തിരുവനന്തപുരം: ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ ഉള്‍പ്പെടെ ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യ ബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് മത്സ്യ ബന്ധനം അനുവദിക്കുക. പിടിക്കുന്ന മത്സ്യം അവിടെത്തന്നെ വിറ്റഴിക്കണം. മത്സ്യം വില്‍ക്കുന്നതിന് പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി വിറ്റഴിക്കാം. ബോട്ടുകള്‍ യാത്ര പുറപ്പെടുന്ന അതേ സ്ഥലത്തു തന്നെ മടങ്ങിയെത്തണം. മത്സ്യ ലേലം ഒഴിവാക്കണം. ഹാര്‍ബര്‍ മാനേജ്‌മെന്‍റ് കമ്മറ്റികള്‍ മത്സ്യ തൊഴിലാളികളുമായി ആലോചിച്ച് മത്സ്യ വിപണനവും വിലയും തീരുമാനിക്കും.

കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ പുനരാരംഭിക്കും. ജിംനേഷ്യങ്ങള്‍ക്കും യോഗാ സെന്‍ററുകള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര തീരുമാനം അതേപടി നടപ്പാക്കും. ജിമ്മുകള്‍ തുറക്കുന്നതു സംബന്ധിച്ച പ്രോട്ടോക്കാള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും പ്രോട്ടോക്കോളിനനുസരിച്ച് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details