തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തു വന്നു. ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ൻമെന്‍റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും നാളെ മുതൽ പൂർണമായും തുറന്നു പ്രവർത്തിക്കണം. എല്ലാ ജീവനക്കാരും ഹാജരാകണം. കണ്ടെയ്ൻമെന്‍റ് സോണുകളിലെ സ്ഥാപനങ്ങളിൽ അതാതു ജില്ലകളിൽ നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി - മാര്‍ഗരേഖ
ഹോട്ട് സ്‌പോട്ടുകള്‍ക്ക് പുറത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാളെ മുതല്‍ തുറക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിലെ സ്ഥാപനങ്ങളിൽ അതാതു ജില്ലകളിൽ നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
![സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി new guidelines for government offices സര്‍ക്കാര്‍ ഓഫീസ് കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍ മാര്‍ഗരേഖ സര്‍ക്കാര്‍ ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7517112-thumbnail-3x2-train.jpg)
ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കില്ല. വർക്ക് ഫ്രം ഹോം നയം പരമാവധി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഗുരുതര രോഗബാധിതരോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരോ ആയ കുട്ടികളുടെ രക്ഷിതാക്കളെ ഡ്യൂട്ടിയിൽ നിന്ന് പരമാവധി ഒഴിവാക്കണം. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ കലക്‌ടറേറ്റിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്ന ജീവനക്കാർ വിടുതൽ വാങ്ങി സ്വന്തം ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യണം.
ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരെയും ഏഴുമാസം പൂർത്തിയായ ഗർഭിണികളെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം വഴി ജോലിചെയ്യാൻ മേലധികാരികൾ ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജീവനക്കാർ പ്രത്യേക പരിഗണന നൽകണം. ഓഫീസ് മേധാവികൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണം. കൊവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ നടപടിക്രമങ്ങൾ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കുന്നുവെന്ന് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.