വറ്റല്‍ മുളക് @300; അധിക ജിഎസ്‌ടിയിൽ കുതിച്ചുയർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില - New GST rate hikes prices of daily essential item
ചുവന്ന ചമ്പാവരിക്കും ജയ അരിക്കും വില കിലോഗ്രാമിന് 50 രൂപയായി ഉയര്‍ന്നു.
വറ്റല്‍ മുളക് @300; അധിക ജിഎസ്‌ടിയിൽ കുതിച്ചുയർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില
By
Published : Jul 29, 2022, 8:18 PM IST
തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക ജിഎസ്‌ടി കൂടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനവില കുതിക്കുന്നു. വറ്റല്‍ മുളകിന് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 300 ലേക്ക് അടുക്കുകയാണ്. രണ്ടാഴ്‌ച മുമ്പ് 300 ആയി ഉയര്‍ന്നിരുന്നെങ്കിലും 290- 292ൽ ആണ് തലസ്ഥാനത്തെ ചില്ലറ വില്‍പ്പനവില നടത്തുന്നത്.
ചുവന്ന ചമ്പാവരിക്കും ജയ അരിക്കും വില കിലോഗ്രാമിന് 50 രൂപയായി ഉയര്‍ന്നു. സുരേഖ അരിക്ക് 44.50 രൂപയാണ് വില. മറ്റ് അവശ്യ വസ്‌തുക്കളായ ചെറുപയറിന് 120, ഉഴുന്ന് 120, ചെറിയ ഉളളി 45, വെളിച്ചെണ്ണ 163, വന്‍പയര്‍ 90, തുവരപ്പരിപ്പ് 125, എന്നിങ്ങനെയാണ് വിപണി വില.