കേരളം

kerala

ETV Bharat / city

തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ - trivandrum collector on containment zones

പുതിയതായി കണ്ടെയ്‌ന്‍മെന്‍റ് സോണായി മാറ്റിയ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ലെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു

കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍  തിരുവനന്തപുരത്ത് കണ്ടെയ്‌ന്‍മെന്‍റ് സോണ്‍  ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ  covid containment zones in trivandrum  trivandrum covid updates  trivandrum collector on containment zones  navajyot singh khose
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍

By

Published : Aug 15, 2020, 1:11 PM IST

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ല ഭരണകൂടം. കോര്‍പറേഷന്‍ പരിധിയിലെ മുടവന്‍മുഗള്‍ വാര്‍ഡിലെ കുന്ന് ബംഗ്ലാവ് കോളനി, സൗത്ത് ബംഗ്ലാവ് കോളനി എന്നിവിടങ്ങളെ നിയന്ത്രിത മേഖലയാക്കി. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകല്‍, കുറ്റിമൂട് എന്നീ വാര്‍ഡുകളെയും കണ്ടെയ്‌ന്‍മെന്‍റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ശിവപുരം, മുത്തന, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ തൊഴിക്കല്‍, വഴുതൂര്‍, നാരായണപുരം, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുത്താലി, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്‌സ് സര്‍വീസ് മെന്‍ കോളനി, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ അലമുക്ക് എന്നിവിടങ്ങളും നിയന്ത്രിത മേഖലയാക്കി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ഒരുതരത്തിലുമുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് അരൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുംകുഴി വാര്‍ഡിനെ കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി.

ABOUT THE AUTHOR

...view details