തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു - thriruvanathapuram
അതിയന്നൂർ, ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ കണ്ടെയിൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ മരുതംകോട്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ചാൽ വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻചിറ, വലിയകലുങ്ക്, പറങ്ങോട്, പുറത്തിപ്പാറ, കരവാരം ഗ്രാമ പഞ്ചായത്തിലെ മുടിയോട്ടുകോണം, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ കണ്ണക്കോട്, കുളങ്ങരക്കോണം എന്നി വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.