പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കാവുണ്ടിക്കല്‍ ഊരിലെ മണികണ്‌ഠന്‍ - കൃഷ്‌ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശു മരണമാണിത്.
മാര്‍ച്ചില്‍ അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശു കൂടി മരിച്ചിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍ - നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. മാര്‍ച്ച് ഒന്നിനാണ് അയ്യപ്പന്‍ -നഞ്ചമ്മാളിന്‍റെ കുഞ്ഞ് മരിച്ചത്.