കേരളം

kerala

ETV Bharat / city

വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്‍റെ മ്യതദേഹം കണ്ടെത്തി - നവജാത ശിശുവിന്‍റെ മ്യതദേഹം കണ്ടെത്തി

സമീപത്ത് താമസിക്കുന്ന സ്ത്രീ പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന സംശയമുണ്ടെന്ന് പ്രദേശവാസികൾ

new born baby dead body found  Valiyathura bridge  നവജാത ശിശുവിന്‍റെ മ്യതദേഹം കണ്ടെത്തി  വലിയതുറ പാലത്തിന് സമീപം ശിശുവിന്‍റെ മ്യതദേഹം
വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്‍റെ മ്യതദേഹം കണ്ടെത്തി

By

Published : Jan 28, 2022, 8:50 PM IST

തിരുവനന്തപുരം:വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്‍റെ മ്യതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ച വൈകുന്നേരം പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. വലിയതുറ ഗോഡൗണിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ശിശുവിന്‍റെ മൃതദേഹം.

കടൽ ക്ഷോഭത്തിൽ വീട് തകർന്നവർക്കായി ഗോഡൗണിൽ ദുരിതാശ്വാസ ക്യാമ്പ് തയ്യാറാക്കിയിരുന്നു. ഇവിടെ താമസിച്ചിരുന്നവരാണ് മൃതദ്ദേഹം കണ്ടത്. തുടർന്ന് വലിയതുറ പൊലീസിനെ വിവരം അറിയിച്ചു. സമീപത്ത് താമസിക്കുന്ന സ്ത്രീ പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന സംശയമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി. സംശയം തോന്നിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Also read:പഞ്ചാബ് തെരഞ്ഞെടുപ്പ്; കച്ച കെട്ടി രാഷ്‌ട്രീയ പാർട്ടികൾ, എല്ലാ കണ്ണുകളും മാൾവയിലേക്ക്

ABOUT THE AUTHOR

...view details