തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് അവധികാലം വീടിനുള്ളിലായി പോയ കുട്ടികളുടെ സർഗാത്മക കഴിവുകൾ പുസ്തക രൂപത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്. അക്ഷരവൃക്ഷം എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് അവരുടെ രചനകൾ എസ്.ഇ.ആർ.ടിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.
കൊവിഡ് കഥകളുമായി വിദ്യാഭ്യാസ വകുപ്പ്
കുട്ടികൾ എഴുതിയ രചനകളുടെ ആദ്യ പതിപ്പാണ് ഇപ്പോൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. കഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളാണ് എസ്.ഇ.ആർ.ടി പുറത്തിറക്കിയത്.
കൊവിഡ് കഥകളുമായി വിദ്യാഭ്യാസ വകുപ്പ്
കഥയോ, കവിതയോ, ലേഖനമോ എന്തുമാകാം. അത്തരത്തിൽ കുട്ടികൾ എഴുതിയ രചനകളുടെ ആദ്യ പതിപ്പാണ് ഇപ്പോൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. കഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളാണ് എസ്.ഇ.ആർ.ടി പുറത്തിറക്കിയത്. രചനകളുടെ രണ്ടാം പതിപ്പും ഉടൻ പുറത്തിറങ്ങും. മെയ് അഞ്ച് വരെ കുട്ടികളുടെ രചനകൾ സമർപ്പിക്കാം. തെരഞ്ഞെടുത്ത രചനകളാണ് പുസ്‌തകത്തില്‍ അച്ചടിക്കുന്നത്. ബാക്കിയുള്ള സൃഷ്‌ടികള്‍ സ്കൂൾ വിക്കി.ഇൻ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.