തിരുവനന്തപുരം :നെഹ്റു ട്രോഫി വളളംകളി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സര്‍ക്കാര്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനുമായും കൊവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാര സമിതിയുമായും ആലോചിച്ച് ഇതില്‍ അന്തിമ തീരുമാനമെടുക്കും.