തിരുവനന്തപുരം : ദേശീയ പണിമുടക്ക് രണ്ടാം ദിവസവും മലയോര മേഖലയിൽ ശക്തം. നെയ്യാറ്റിൻകരയിലും പാറശാല ദേശീയപാതയിലും സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ ഇന്നും തടഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്കുവാഹനങ്ങൾ നെയ്യാറ്റിൻകരയിൽ തടഞ്ഞിട്ടെങ്കിലും പൊലീസ് ഇടപെട്ട് കടത്തി വിടുകയായിരുന്നു.
കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഹർത്താൽ പ്രതീതി തന്നെയാണ് പ്രദേശത്ത്. പൊഴിയൂർ, ഉച്ചക്കട, ബാലരാമപുരം പ്രദേശങ്ങളിലും സമരാനുകൂലികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ തടഞ്ഞു. ഇത് നേരിയ സംഘർഷാവസ്ഥ സൃഷ്‌ടിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.