തിരുവനന്തപുരം:പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ്. വിഷയം അടഞ്ഞ അധ്യായമാണെന്ന് വിജയരാഘവനും സിപിഎം സംസ്ഥാന നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെ 10 ദിവസം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന അദ്ദേഹം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചതെന്തിനായിരുന്നെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.
വിഷയം നീണ്ടു പോകട്ടെ എന്നതാണോ മുഖ്യമന്ത്രിയുടെ നയം?. മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി എന്തിന് വീണ്ടും തുറന്നു. പ്രസ്‌താവന നടത്തുകയല്ല പകരം പ്രശ്‌നം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയാണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.