കേരളം

kerala

ETV Bharat / city

'നാർക്കോട്ടിക്‌ ജിഹാദ്' : മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാന നിലപാടെന്ന് വി മുരളീധരൻ

രാജ്യത്തിൻ്റെ കാവൽക്കാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്ളിടത്തോളം ജിഹാദികൾ കരുതിയിരിക്കണമെന്ന് വി മുരളീധരൻ

Narcotics jihad news  Narcotics jihad latest news  CM, Leader of Opposition have same opinion  V Muraleedaran latest news  നാർക്കോട്ടിക്‌സ് ജിഹാദ്  നാർക്കോട്ടിക്‌സ് ജിഹാദ് വാർത്ത  മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാനമായ നിലപാട്  ജിഹാദികൾ  ജിഹാദി വാർത്ത  മതമൗലികവാദികൾക്ക് വളക്കൂറുള്ള മണ്ണ്  ആഭ്യന്തര വകുപ്പ്
നാർക്കോട്ടിക്‌സ് ജിഹാദ്: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാനമായ നിലപാടെന്ന് വി മുരളീധരൻ

By

Published : Sep 19, 2021, 2:56 PM IST

തിരുവനന്തപുരം : തീവ്രവാദികൾക്കും വിഘടനവാദികൾക്കുമെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാനമായ നിലപാടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മതമൗലികവാദികൾക്ക് വളക്കൂറുള്ള മണ്ണാണ് കേരളം എന്നതാണ് സ്ഥിതി.

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും ചിറകിനടിയിൽ കഴിയുന്ന ജിഹാദികളോട് പറയാൻ ഒന്നേയുള്ളൂ. രാജ്യത്തിൻ്റെ കാവൽക്കാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്ളിടത്തോളം ജിഹാദികൾ കരുതിയിരിക്കണം.

നാർക്കോട്ടിക്‌സ് ജിഹാദ്: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമാനമായ നിലപാടെന്ന് വി മുരളീധരൻ

READ MORE:നാർക്കോട്ടിക് ജിഹാദ് വിവാദം : സർക്കാർ ഇടപെട്ട് തീർക്കണമെന്ന് ഉമ്മൻചാണ്ടി

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥിനികളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സിപിഎം സമ്മതിച്ചാൽ മാത്രം പോര. ആഭ്യന്തര വകുപ്പ് നടപടി എടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്തെ ക്രമസമാധാനപാലനം സർക്കാർ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

തീവ്രവാദവുമായി ബന്ധപ്പെട്ട് അതിനപ്പുറമുള്ള വിഷയം ഉണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കണം. തെളിവുണ്ടെങ്കിൽ അറിയിക്കട്ടെ എന്നും അതിൽ നടപടി സ്വീകരിക്കുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details