കേരളം

kerala

ETV Bharat / city

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, മുഖ്യമന്ത്രി രാജിവയ്‌ക്കില്ല: എം.വി ഗോവിന്ദൻ

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അന്നും ഇന്നും പറയുന്നില്ല. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ.

By

Published : Oct 29, 2020, 3:11 PM IST

Updated : Oct 29, 2020, 3:29 PM IST

MV govindhan on the arrest of shivashakar  arrest of shivashakar latest news  MV govindhan news  ശിവശങ്കര്‍ അറസ്‌റ്റില്‍  സ്വര്‍ണക്കടത്ത്  എംവി ഗോവിന്ദൻ  സിപിഎം ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, മുഖ്യമന്ത്രി രാജിവയ്‌ക്കില്ല: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. ശിവശങ്കര്‍ വിഷയം മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുന്ന പ്രശ്നമേയില്ല. എന്ത് തരം അന്വേഷണം നടക്കട്ടെ എന്നതാണ് പാർട്ടി നിലപാട്. ആരെയും ചോദ്യം ചെയ്യാം, എന്തും പരിശോധിക്കാമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേസിലെ പ്രതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ഒരിക്കലും അന്തിമ തീരുമാനം ഉണ്ടാവാറില്ല. അതിൽ അന്വേഷണം നടന്ന് വിവരങ്ങൾ പുറത്ത് വരണം. ഇക്കാര്യം കോടതി പരിശോധിച്ച് അന്തിമ ഉത്തരവ് വരണം. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒന്നും ഭയപ്പെടാനില്ല.

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, മുഖ്യമന്ത്രി രാജിവയ്‌ക്കില്ല: എം.വി ഗോവിന്ദൻ

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അന്നും ഇന്നും പറയുന്നില്ല. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ല. ഒരു ഉദ്യോഗസ്ഥൻ കേസിൽ ഉൾപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ഐഎഎസ്ഐ, പിഎസ് ഉദ്യോഗസ്ഥർ കേന്ദ്ര കേഡർ ഉദ്യോഗസ്ഥരായതിനാൽ സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് പറയാൻ കഴിയുമോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

Last Updated : Oct 29, 2020, 3:29 PM IST

ABOUT THE AUTHOR

...view details