കേരളം

kerala

ETV Bharat / city

ആംബുലൻസ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച സംഭവം: 2.30 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കോടതി - ആംബുലൻസ് പൊട്ടിത്തെറിച്ച് മരണം നഷ്‌ടപരിഹാരം

2016 ജൂലൈ 26നാണ് കേസിനാസ്‌പദമായ സംഭവം

ambulance blast death in kerala  ambulance blast death compensation  muvattupuzha ambulance blast death  ആംബുലൻസ് പൊട്ടിത്തെറിച്ച് മരണം  മൂവാറ്റുപുഴ ആംബുലൻസ് പൊട്ടിത്തെറിച്ചു  ആംബുലൻസ് പൊട്ടിത്തെറിച്ച് മരണം നഷ്‌ടപരിഹാരം  ആംബുലൻസ് മരണം വഞ്ചിയൂര്‍ കോടതി വിധി
ആംബുലൻസ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച സംഭവം: 2.30 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കോടതി

By

Published : Feb 12, 2022, 12:59 PM IST

തിരുവനന്തപുരം: മാനന്തവാടി ആശുപത്രിയിൽ നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ ആംബുലൻസ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച സംഭവത്തിൽ 2.30 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഏറ്റുമാനൂർ സ്വദേശി ജയിംസ് വി.ജെ, മകൾ അമ്പിളി എന്നിവരുടെ ആശ്രിതർക്കാണ് നഷ്‌ടപരിഹാരം നൽകാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം മോട്ടോർ വാഹന ട്രിബ്യൂണലിൻ്റെതാണ് വിധി.

2016 ജൂലൈ 26നാണ് കേസിനാസ്‌പദമായ സംഭവം. ജയിംസ്, മകള്‍ അമ്പിളി എന്നിവർ സംഭവസ്ഥലത്ത് വച്ച് മരണപെട്ടു. ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന അമ്പിളിയുടെ സഹോദരൻ, ഹോംനഴ്‌സ്‌, ആംബുലൻസ് ഡ്രൈവർ എന്നിവർ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മാനന്തവാടിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് മൂവാറ്റുപുഴ എത്തിയപ്പോൾ ഐസിയു യൂണിറ്റിലെ ഇലക്‌ട്രിക് സപ്ലൈ തകരാറിലായി. എന്നാൽ ഇത് പരിഹരിക്കാതെ ഡ്രൈവർ യാത്ര തുടരുകയായിരുന്നു. ഇതേ തുടർന്ന് ആംബുലൻസിൽ തീപിടുത്തം ഉണ്ടായി.

ഡ്രൈവർ ആംബുലൻസിലുണ്ടായവരെ പുറത്തിറക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. വാഹന സവാരിക്കിടെ വാഹനം പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം വാഹന അപകടമായി പരിഗണിക്കാൻ കഴിയില്ലെന്ന റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളിയിരുന്നു.

Also read: അമ്പലമുക്ക് കൊലപാതകം: പ്രതിയുമായി കന്യാകുമാരിയിൽ തെളിവെടുപ്പ്, തൊണ്ടി മുതൽ കണ്ടെത്തി

ABOUT THE AUTHOR

...view details