കേരളം

kerala

ETV Bharat / city

മുട്ടിൽ മരംമുറി കേസ്; അന്വേഷണം തുടരുകയാണെന്ന് എ. കെ ശശീന്ദ്രൻ - A K Saseendran news

ആഭ്യന്തര, വനം, ഇന്‍റലിജൻസ് വകുപ്പുകൾ ചേർന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനം മന്ത്രി നിയമസഭയെ അറിയിച്ചു.

മുട്ടിൽ മരംമുറി കേസ്  മുട്ടിൽ മരംമുറി കേസ് വാർത്ത  അന്വേഷണം തുടരുകയാണെന്ന് എ. കെ ശശീന്ദ്രൻ  എ. കെ ശശീന്ദ്രൻ വാർത്ത  മുട്ടിൽ മരംമുറി കേസിൽ അന്വേഷണം പുരോഗമിക്കുന്നു  Muttil wood cutting case news  Muttil wood cutting case  investigation is in progress says A K Saseendran  A K Saseendran news  A K Saseendran latest news
മുട്ടിൽ മരംമുറി കേസ്; അന്വേഷണം തുടരുകയാണെന്ന് എ. കെ ശശീന്ദ്രൻ

By

Published : Oct 6, 2021, 1:08 PM IST

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണം തുടരുകയാണെന്ന് വനം മന്ത്രി നിയമസഭയിൽ. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ആഭ്യന്തര, വനം, ഇന്‍റലിജൻസ് വകുപ്പുകൾ ചേർന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണത്തിലാണ്.

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് ആയിരുന്നു നിയമസഭയിൽ വനം വകുപ്പ് മന്ത്രിയുടെ മറുപടി.

ALSO READ:അടിയന്തര പ്രമേയത്തിന് മറുപടിയില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം

ABOUT THE AUTHOR

...view details