കേരളം

kerala

ETV Bharat / city

'ലീഗിൽ നിന്ന് സ്‌ത്രീ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്': എ വിജയരാഘവൻ

ബുധനാഴ്‌ച ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി 'ഹരിത' കമ്മറ്റി പിരിച്ചു വിട്ട തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എ വിജയരാഘവൻ.

എ വിജയരാഘവൻ  എ വിജയരാഘവൻ വാർത്ത  മുസ്ലീം ലീഗിൽ നിന്ന് സ്‌ത്രീവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്  മുസ്ലീം ലീഗിലെ സ്‌ത്രീവിരുദ്ധത  ഹരിത കമ്മറ്റി പിരിച്ചുവിട്ടു  പ്രതികരണവുമായി എ വിജയരാഘവൻ  എ വിജയരാഘവൻ  മുസ്ലീം ലിഗിന്‍റെ സ്‌ത്രീവിരുദ്ധ പരാമർശം  A VIJAYA RAGHAVAN  haritha committe  response A Vijayaraghavan  A Vijayaraghavan against muslim league  muslim league
'മുസ്ലീം ലീഗിൽ നിന്ന് സ്‌ത്രീവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്'; എ വിജയരാഘവൻ

By

Published : Sep 9, 2021, 12:36 PM IST

Updated : Sep 9, 2021, 1:25 PM IST

തിരുവനന്തപുരം:ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.മുസ്‌ലിം ലീഗ് പോലൊരു പാർട്ടിയിൽ നിന്ന് സ്‌ത്രീവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. ആലങ്കാരികമായി സ്‌ത്രീകൾക്ക് പദവി നൽകുന്നതാണ് ലീഗിന്‍റെ സമീപനം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിപ്പെടുമ്പോഴാണ് സ്‌ത്രീവിരുദ്ധത ശക്തമാകുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

കെ ടി ജലീലിന് സിപിഎം പിന്തുണ നൽകുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. മുസ്‌ലിം ലീഗിന്‍റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ഇഡിയോടുള്ള നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

'ലീഗിൽ നിന്ന് സ്‌ത്രീ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്': എ വിജയരാഘവൻ

'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എംഎസ്എഫിലെ വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റി ബുധനാഴ്‌ചയാണ് പിരിച്ചുവിട്ടത്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 'ഹരിത' നേതാക്കള്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ വാദം.

നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കൂട്ടിച്ചേർത്തു. അതേസമയം പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

READ MORE:'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'

Last Updated : Sep 9, 2021, 1:25 PM IST

ABOUT THE AUTHOR

...view details