തിരുവനന്തപുരം: ബൂത്തിലിരിക്കേണ്ട പലരുമാണ് കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചതെന്നും ഇനി ബൂത്തില്‍ ആളുണ്ടാകില്ലെന്നും കെ.മുരളീധരന്‍ എംപിയുടെ പരിഹാസം. കെ.പി.സി.സി ഭാരവാഹി പട്ടിക പോലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമെങ്കില്‍ പിണറായിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ആ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റേണ്ട ആളാണ് വൈസ് പ്രസിഡന്‍റ്. അതിനാകട്ടെ 12 പേരും. 21 അംഗ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നിട്ട് അഞ്ച് മാസമായി. പിന്നെയാണ് 47 അംഗ ഭാരവാഹികളുടെ യോഗം ചേരുന്നത്.
കെപിസിസി ഭാരവാഹി പട്ടിക; പരിഹാസവുമായി കെ.മുരളീധരന്‍ - muralidharan mp
21 അംഗ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നിട്ട് അഞ്ച് മാസമായി. പിന്നെയാണ് 47 അംഗ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും മുരളീധരന്‍ എംപി പരിഹസിച്ചു
കെ.പി.സി.സി നല്‍കിയ ലിസ്റ്റില്‍ നിന്നുള്ളവരെ മാത്രമേ ഭാരവവാഹിയാക്കാകൂ എന്നായിരുന്നു കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി എടുത്ത തീരുമാനം. എന്നാല്‍ പുറത്തു നിന്നുള്ള പലരും ഇടം പിടിച്ചു. വനിതാ പ്രാതിനിധ്യത്തിന്‍റെ പേരില്‍ ജനറല്‍ സെക്രട്ടറിയായ സോനയൊക്കെ കെ.പി.സി.സി ലിസ്റ്റില്‍ ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ല. രാഷ്ട്രീയ കാര്യ സമിതി തീരുമാനം ലംഘിക്കപ്പെട്ടു. ബൂത്തിലിരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും എല്ലാവര്‍ക്കും കെ.പി.സി.സി മതിയെന്നും മുരളി പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നെയ്യാര്‍ഡാമില്‍ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പിന്‍റെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍.