കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - Mullappally Ramachandran Springler controversy

പാപഭാരം സ്വയം ഏറ്റെടുത്ത ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്പ്രിംഗ്ലര്‍ വിവാദം ലേറ്റസ്റ്റ് ന്യൂസ്  പിണറായി വിജയന്‍ സ്പ്രിംഗ്ലര്‍ വിവാദം  സ്പ്രിംഗ്ലര്‍ വിവാദം വാര്‍ത്തകള്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്തകള്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്പ്രിംഗ്ലര്‍ വിവാദം  Mullappally Ramachandran Springler controversy  pinarayi vijayan Springler controversy
സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിമൃഗങ്ങളാക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

By

Published : Apr 19, 2020, 4:18 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദത്തിന്‍റെ യഥാര്‍ഥ സൂത്രധാരനായ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിമൃഗങ്ങളാക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പാപഭാരം സ്വയം ഏറ്റെടുത്ത ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലാവ്ലി‌ന്‍ കേസിലും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ കരുവാക്കി സമാനമായ രീതിയാണ് സുരക്ഷിതനാകാന്‍ പിന്തുടര്‍ന്നതെന്നും പെന്‍ഷനായിട്ടും ആ ഉദ്യോഗസ്ഥര്‍ കോടതി കയറി ഇറങ്ങുകയാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വയം കുറ്റമേറ്റെടുക്കാന്‍ ശ്രമികുന്ന ഐ.ടി സെക്രട്ടറിക്കും ഇവരുടെ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ മുഖ്യമന്ത്രിയുടെ കളിപ്പാവകളാകുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details