തോല്‍വി അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോൺഗ്രസിന്‍റെ ആത്മവിശ്വാസം തകർന്നിട്ടില്ല. തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിന്‍റെ ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ അംഗീകരിക്കുന്നു. കോൺഗ്രസിന്‍റെ ആത്മവിശ്വാസം തകർന്നിട്ടില്ല. തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരും. തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ തനിക്കുണ്ട്. തിരിച്ചടി വിശദമായി പരിശോധിച്ച ശേഷം ബാക്കി പ്രതികരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Last Updated : May 2, 2021, 10:40 PM IST