കെ.പി.സി.സി പുന:സംഘടന ഉടനെന്ന് മുല്ലപ്പള്ളി - മുല്ലപ്പള്ളി രാമചന്ദ്രൻ.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശകനായി വിദേശിയെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളിയുടെ പ്രസ്‌താവന
തിരുവനന്തപുരം : കെ.പി.സി.സി പുന:സംഘടന ഉടൻ പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുന:സംഘടനയിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കും. ജംബോ കമ്മിറ്റിയെന്ന ആക്ഷേപങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപദേശകനായി സര്‍ക്കാര്‍ വിദേശിയെ നിയമിച്ചത് ധൂർത്താണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്തടിക്കുകയാണെന്നും ഇത്രയും ധൂർത്തടിക്കുന്ന സർക്കാർ രാജ്യത്ത് വേറെയില്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.