തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൊഫേ പോസെ ചുമത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്ത് സംഘത്തിന്‍റെ ഭാഗമാകുന്നത് ഇതാദ്യമാണ്. സംശയത്തിന്‍റെ സൂചിമുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും കണ്ണടച്ച് പാലുകുടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ശരീര ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കൊഫേ പോസെ ചുമത്തണമെന്ന് മുല്ലപ്പള്ളി - കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ലാവ്ലിൻ കള്ളക്കളി ആവർത്തിക്കരുതെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കരുതെന്നും അതിനാൽ കേന്ദ്രം സി.ബി.ഐ അന്വേഷണത്തിന് തയ്യാറാകണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
കേസിൽ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ പാർട്ടി നേതാക്കളോ ഉണ്ടെങ്കിൽ പുറത്തു കൊണ്ടുവരണം. ലാവ്‌ലിൻ കള്ളക്കളി ആവർത്തിക്കരുതെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കരുതെന്നും അതിനാൽ കേന്ദ്രം സി.ബി.ഐ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഐബിയുടെയും ഇഡിയുടെയും നോട്ടപ്പുള്ളിയാണ് സ്വപ്ന സുരേഷ്. സ്വപ്ന സുരേഷിന്‍റെ ഐ.ടി വകുപ്പിലെ നിയമനത്തിന്‍റെ മാനദണ്ഡം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്നത്. ഇതിന്‍റെയെല്ലാം മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.