തിരുവനന്തപുരം:ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്ന സ്വരം. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവരുടെ അഭിപ്രായം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളി. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറന്നതെന്നും ഇത് തിടുക്കത്തിലെടുത്ത തീരുമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത - mullappally ramachandran opening of place of worships
വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് ആരാധനാലയങ്ങള്‍ തുറന്നതെന്നും ഇത് തിടുക്കത്തിലെടുത്ത തീരുമാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍
മതമേലധ്യക്ഷന്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമുണ്ടായില്ല എന്നതിന് തെളിവാണ് പലരും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ടതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കെ.പി.സി.സിയുടെ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Jun 9, 2020, 1:12 PM IST